മാവുങ്കാലിൽ അഞ്ച് ദിവസത്തേക്ക് ഗതാഗതം നിയന്ത്രണം
കാഞ്ഞങ്ങാട്: നാഷണൽ ഹൈവേ 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട്-മാവുങ്കാൽ ജംഗ്ഷനിൽ ഡ്രൈനേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡിൽ കുഴിയെടുക്കുന്നതിനാൽ ഏപ്രിൽ 24-ന് രാവിലെ 8 മണി മുതൽ 5 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പുതിയ ട്രാഫിക് ക്രമീകരണങ്ങൾ പ്രകാരം കണ്ണൂർ ഭാഗത്ത് നിന്ന് കാസർഗോഡ്, പാണത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നിന്നും കെ എസ് ടി ബി റോഡിൽ പ്രവേശിച്ച് മടിയൻ സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിച്ച് വെള്ളിക്കോത്ത് റോഡ് വഴി മൂലകണ്ടം എത്തി യാത്ര തുടരേണ്ടതാണ്.
കാസർഗോഡ് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ആറങ്ങാടി വഴി കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ എത്തി കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്. പൊതുജനങ്ങൾ ഈ ട്രാഫിക് ക്രമീകരണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?