ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി കണ്ണൂർ സ്വദേശിനി മരിച്ചു; മൃതദേഹം അവിടെത്തന്നെ സംസ്കരിക്കും

Sep 6, 2026 - 13:35
 0
ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി കണ്ണൂർ സ്വദേശിനി മരിച്ചു; മൃതദേഹം അവിടെത്തന്നെ സംസ്കരിക്കും

ജപ്പാൻ: ജോലിസ്ഥലത്തുനിന്ന് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശിനിയായ യുവതിയെ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ പടിയൂർ നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകൾ വി. ദേവിക (22) ആണ് മരിച്ചത്.

ജപ്പാനിലെ കമിഗാഹാരയിൽ ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 10.20ഓടെയായിരുന്നു അപകടം. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് മരിച്ചത് ദേവികയാണെന്ന് സ്ഥിരീകരിച്ചത്.

ലാബ് ടെക്നീഷ്യൻ പഠനം പൂർത്തിയാക്കിയ ദേവിക ആറുമാസം മുൻപാണ് ജപ്പാനിലെ ഇഗലൊ ചൊവൻ സോഷ്യൽ വെൽഫെയർ കോർപ്പറേഷനിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. മൂന്ന് വർഷത്തെ കരാറിലായിരുന്നു നിയമനം.

ദേവികയെ ജോലിസ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പ്രാദേശിക ഭരണകൂടവും ഇന്ത്യൻ എംബസിയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് അപകടവിവരം സ്ഥിരീകരിച്ചത്.

ഗിഫുവിൽ നടന്ന അപകടത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ നാട്ടിലേക്ക് കൊണ്ടുവരുന്നതിന് പകരം ജപ്പാനിൽ തന്നെ സംസ്കരിക്കാൻ തീരുമാനിച്ചതായി ബന്ധുക്കൾ അറിയിച്ചു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധുക്കളും പ്രവാസി സംഘടനകളും ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow