കുളങ്ങാട്ട് ബാലചന്ദ്രൻ നായർ അന്തരിച്ചു

Sep 6, 2026 - 17:48
 0
കുളങ്ങാട്ട് ബാലചന്ദ്രൻ നായർ അന്തരിച്ചു

നീലേശ്വരം: കാട്ടിപ്പൊയിൽ കാറളത്തെ കുളങ്ങാട്ട് ബാലചന്ദ്രൻ നായർ (73) അന്തരിച്ചു. കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ ദീർഘകാലം ഫാർമസിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്നു.

പരേതരായ കൂക്കൾ ചന്തൂഞ്ഞി നായരുടെയും കുളങ്ങാട്ട് ജാനകി അമ്മയുടെയും മകനാണ്.

ഭാര്യ: എൻ.കെ. പ്രസന്ന (കോടങ്കല്ല്, മണ്ഡപം). മക്കൾ: അമൃത (ദുരന്ത നിവാരണ വിഭാഗം, തിരുവനന്തപുരം), അഖിൽ ചന്ദ്രൻ (ലോക്കോ പൈലറ്റ്, ഇന്ത്യൻ റെയിൽവേ). മരുമകൾ: രേവതി (കോയമ്പത്തൂർ).

സഹോദരങ്ങൾ: പത്മനാഭൻ നായർ, സരോജനി, നളിനി കാട്ടിപ്പൊയിൽ, രത്നവല്ലി കാനത്തൂർ, വിജയകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ-കരിന്തളം മണ്ഡലം സെക്രട്ടറി), ഗോപിനാഥൻ (മുൻ പ്രവാസി), പ്രകാശൻ (ഐഡിബിഐ ബാങ്ക്, കാഞ്ഞങ്ങാട്), പരേതയായ ശ്രീകല.

What's Your Reaction?

like

dislike

love

funny

angry

sad

wow