ഓടിട്ട വീട് പകൽ പൂർണമായും തകർന്നു വീണു; കുടുംബശ്രീ യോഗം അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി
നീലേശ്വരം: കാട്ടിപ്പൊയിൽ മേക്കാറളത്തെ എടപ്പാടിയിൽ ജോമോന്റെ ഓട് വെച്ച വീട് പൂർണമായും തകർന്നു വീണു. വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം.
ജോമോന്റെ ഭാര്യ നീനുവും മകൾ ആൽബിനയും വീടിന് സമീപത്തെ നക്ഷത്ര കുടുംബശ്രീയുടെ യോഗത്തിന് പോയിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഡ്രൈവർമാരും സഹോദരങ്ങളുമായ ജോമോനും റോബിനും കുടുംബസമേതം താമസിച്ചിരുന്ന വീടാണിത്. വീട് തകർന്നുവീഴുമ്പോൾ ആളുകൾ അകത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
What's Your Reaction?