ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് 75-ാം വാർഷികം; സംഘാടക സമിതി രൂപീകരിച്ചു

Sep 6, 2026 - 19:32
Sep 6, 2026 - 19:33
 0
ബിരിക്കുളം സർവീസ് സഹകരണ ബാങ്ക് 75-ാം വാർഷികം; സംഘാടക സമിതി രൂപീകരിച്ചു

ബിരിക്കുളം: ബിരിക്കുളം സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന 75-ാം വാർഷികാഘോഷങ്ങൾക്ക് സംഘാടക സമിതി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പറക്കോൽ രാജൻ, എ.പി. സജിത്കുമാർ, മുഹമ്മദ് കെ. നൗഷാദ്, ടി.എൻ. ബാബു, ശൈലജ കൃഷ്ണൻ, പി.വി. ചന്ദ്രൻ, വി. ബാലകൃഷ്ണൻ, സി.എച്ച്. അബ്ദുൾ നാസർ, വി.കെ. നാരായണൻ, ബാലഗോപാലൻ കാളിയാനം, ഭാസ്കരൻ അടിയോടി, എ.ആർ. രാജു, വി. രാജേഷ്, സി. നപീൻ, ബാങ്ക് പ്രസിഡന്റ് പി.എൻ. രാജ്‌മോഹൻ, സെക്രട്ടറി എ. ബിന്ദു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ചെയർമാൻ: എം. രാജൻ. വർക്കിങ് ചെയർമാൻ: പി.എൻ. രാജ്‌മോഹൻ. കൺവീനർ: എ. ബിന്ദു

What's Your Reaction?

like

dislike

love

funny

angry

sad

wow