ചികിത്സയ്ക്കിടെ 19-കാരി മരണത്തിന് കീഴടങ്ങി; വിഷം കഴിച്ചതായി കണ്ടെത്തൽ
കാസർകോട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 19-കാരി മരിച്ചു. ബേഡഡുക്ക തോരോത്ത് ഹൗസിൽ ടി. അശോകന്റെ മകൾ ടി. അനശ്വര (19) ആണ് മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെ തുടർന്ന് അനശ്വരയെ ആദ്യം കുണ്ടംകുഴിയിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ചെങ്കള ഇ.കെ. നായനാർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
തുടർചികിത്സയ്ക്കിടെയാണ് വിഷം കഴിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. ചികിത്സ തുടരുന്നതിനിടെ ബുധനാഴ്ച രാത്രി 10.30ഓടെ അനശ്വര മരണത്തിന് കീഴടങ്ങി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?