ഭിന്നശേഷിക്കാരായ കുട്ടികൾക്ക് താങ്ങും തണലുമാകാൻ സംവിധാനം വേണം: സ്നേഹം
അമ്പലത്തറ: ഭിന്നശേഷിക്കാരായ, പ്രത്യേകിച്ച് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് താങ്ങും തണലുമാകാൻ ശേഷിയുള്ള സംവിധാനം ഒരുക്കണമെന്ന് SNEHAM (Society for Nursing Education & Habitation for Mentally Challenged) ജനറൽ ബോഡിയോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാർ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗമായി മാറാതിരിക്കാൻ പൊതുസമൂഹം ജാഗ്രത കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 12ന് രാവിലെ 10ന് സ്നേഹവീട്ടിൽ നടക്കുന്ന സൗഹൃദ സദസ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് സദസ് ഉദ്ഘാടനം ചെയ്യും.
അഡ്വ. ടി.വി. രാജേന്ദ്രൻ അധ്യക്ഷനായി. ടി. അപ്പക്കുഞ്ഞി, രാജേഷ് സ്കറിയ, പ്രേമചന്ദ്രൻ ചോമ്പാല, വി. നാരായണൻ, എൻ. പവിത്രൻ, ശോഭന നീലേശ്വരം, വേണുഗോപാൽ ചുണ്ണംകുളം, പ്രസീത പൊള്ളക്കട, കെ.വി. ജിജു, പി. പത്മാവതി, എൻ. അമ്പാടി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ. കെ. പീതാംബരൻ സ്വാഗതവും എം.പി. ജമീല നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ടി.വി. രാജേന്ദ്രൻ (പ്രസിഡന്റ്), രാജേഷ് സ്കറിയ (വൈസ് പ്രസിഡന്റ്), അഡ്വ. കെ. പീതാംബരൻ (സെക്രട്ടറി), എം.പി. ജമീല (ജോയിന്റ് സെക്രട്ടറി), ടി. അപ്പക്കുഞ്ഞി (ട്രഷറർ).
രക്ഷാധികാരികൾ: നടൻ കുഞ്ചാക്കോ ബോബൻ, ഡോ. അംബികാസുതൻ മാങ്ങാട്, പി. മനോജ്കുമാർ, ആർക്കിടെക്ട് ദാമോദരൻ.
What's Your Reaction?