ഉദിനൂർ ബാലഗോപാലന് രസിക ശിരോമണി കോമൻ നായർ നാടക പ്രതിഭ പുരസ്കാരം
കാഞ്ഞങ്ങാട്: നാടകത്തെ ചേർത്തുനിർത്തുന്നവരുടെ കൂട്ടായ്മയായ കാഞ്ഞങ്ങാട് തീയറ്റർ ഗ്രൂപ്പിന്റെ അഞ്ചാമത് രസിക ശിരോമണി കോമൻ നായർ നാടക പ്രതിഭ പുരസ്കാര സമർപ്പണവും നാടകാവതരണവും നടന്നു. എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമർപ്പിച്ചു.
നാടക മേഖലയിൽ നിരവധി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഉദിനൂർ ബാലഗോപാലനാണ് ഈ വർഷത്തെ രസിക ശിരോമണി കോമൻ നായർ നാടക പ്രതിഭ പുരസ്കാരം ഏറ്റുവാങ്ങിയത്.
തീയറ്റർ ഗ്രൂപ്പ് ചെയർമാൻ എൻ. മണിരാജ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ മുഖ്യാതിഥിയായി. തീയറ്റർ ഗ്രൂപ്പ് ഡയറക്ടർ ഇ.വി. ഹരിദാസ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
തീയറ്റർ ഗ്രൂപ്പ് രക്ഷാധികാരികളായ രാജ്മോഹൻ നീലേശ്വരം, പ്രൊഫ. സി. ബാലൻ, രസിക ശിരോമണി കോമൻ നായരുടെ മകൻ സി.കെ. ശശി നമ്പ്യാർ, നാടകപ്രവർത്തകൻ ജെയിംസ് പോൾ എന്നിവർ സംസാരിച്ചു. തീയറ്റർ ഗ്രൂപ്പ് സെക്രട്ടറി ബാലൻ പാക്കം സ്വാഗതവും ട്രഷറർ സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ‘തനിയെ’, ‘വിപരീതം’ എന്നീ നാടകങ്ങളും അരങ്ങേറി.
What's Your Reaction?