മുൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് അംഗം കെ. ശ്രീധരൻ അന്തരിച്ചു
കരിന്തളം: വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തംഗം ചോയ്യങ്കോട് കക്കോലിലെ കെ. ശ്രീധരൻ (49) അന്തരിച്ചു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ചോയ്യങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
പാണത്തൂർ നെല്ലിക്കുന്ന് സ്വദേശിയായ ശ്രീധരൻ പനത്തടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. സി.പി.ഐ.(എം) നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, പാണത്തൂർ ലോക്കൽ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം, മേഖലാ സെക്രട്ടറി, എ.കെ.എസ് വില്ലേജ് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, ദേശാഭിമാനി പാണത്തൂർ ഏജന്റ്, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ചോയ്യങ്കോട് യൂണിറ്റ് സെക്രട്ടറി, ഡിവിഷൻ കമ്മിറ്റി സെക്രട്ടറി, നീലേശ്വരം ഏരിയ വൈസ് പ്രസിഡന്റ്, സി.ഐ.ടി.യു കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മിറ്റി അംഗം, സി.പി.ഐ.(എം) കിനാനൂർ റോഡ് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ കരുണാകരൻ-സുമിത്ര ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത. മക്കൾ: അമേഗ്, ആരാധ്യ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: രോഹിണി (അങ്കണവാടി ഹെൽപ്പർ, പാണത്തൂർ), നാരായണി.
What's Your Reaction?