ദേശീയ ഫുട്ബാൾ സെലക്ഷനിൽ ഒന്നാമൻ; ഫിഫ ടാലന്റ് അക്കാദമിയിലേക്ക് പ്രയാഗ് എസ്. രാമൻ

ദേശീയതലത്തില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍നിന്ന് ഇത്തവണ ടാലന്റ് അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ച ഏക മലയാളിയും പ്രയാഗാണ്.

Aug 20, 2026 - 13:44
 0
ദേശീയ ഫുട്ബാൾ സെലക്ഷനിൽ ഒന്നാമൻ; ഫിഫ ടാലന്റ് അക്കാദമിയിലേക്ക് പ്രയാഗ് എസ്. രാമൻ

തൃക്കരിപ്പൂര്‍: ഇന്ത്യയിലെ മികച്ച ഫുട്ബാള്‍ പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്ന ഓള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ ഫിഫ ടാലന്റ് അക്കാദമിയിലേക്ക് നടക്കാവ് സ്വദേശി പ്രയാഗ് എസ്. രാമന്‍ തിരഞ്ഞെടുക്കപ്പെട്ടു.

തെലങ്കാനയില്‍ 16 ദിവസം നീണ്ടുനിന്ന സങ്കീര്‍ണമായ സെലക്ഷന്‍ ട്രയല്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ മികച്ച ഫുട്ബാള്‍ പ്രതിഭകളോട് മത്സരിച്ചാണ് പ്രയാഗ് സെലക്ഷനില്‍ ഒന്നാമതെത്തിയത്.

ദേശീയതലത്തില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍നിന്ന് ഇത്തവണ ടാലന്റ് അക്കാദമിയിലേക്ക് പ്രവേശനം ലഭിച്ച ഏക മലയാളിയും പ്രയാഗാണ്. ഈ വര്‍ഷം രണ്ട് പേര്‍ക്കാണ് ടാലന്റ് അക്കാദമിയില്‍ പ്രവേശനം ലഭിച്ചത്.

നടക്കാവിലെ രാഗേഷ് തീര്‍ത്ഥങ്കരയുടെയും (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍) ഷൈനി വിജയന്റെയും (പോസ്റ്റ് മാസ്റ്റര്‍) മകനാണ് പ്രയാഗ്. പടന്നക്കാട് എസ്.എന്‍. ടി.ടി.ഐ. വിദ്യാര്‍ഥിനിയായ രാകേന്ദു എസ്. രാമനാണ് സഹോദരി.

What's Your Reaction?

like

dislike

love

funny

angry

sad

wow