മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു; വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം

Aug 20, 2026 - 16:52
 0
മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു; വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം

മട്ടന്നൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങിയ പുലി ചത്തു. വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ പുലി വയനാട്ടിലെ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചത്തത്.

ഇന്ന് രാവിലെയാണ് മാലൂരിലെ സ്വകാര്യ തോട്ടത്തിൽ പുലി കാലിൽ കെണി കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പിന്റെ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മയക്കുവെടി വെച്ച് പുലിയെ സുരക്ഷിതമായി കൂട്ടിലാക്കുകയായിരുന്നു.

കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് പുലിയുടെ കാലിന് സാരമായി പരിക്കേറ്റിരുന്നു. നിർജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

പുലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വനംവകുപ്പ് അധികൃതർ കൊണ്ടുപോയി.

What's Your Reaction?

like

dislike

love

funny

angry

sad

wow