കാസർഗോഡ് മയക്കുമരുന്നു മായി നാലു പേർ അറസ്റ്റിൽ.

Jan 13, 2025 - 23:42
Jan 13, 2025 - 23:44
 0
കാസർഗോഡ് മയക്കുമരുന്നു മായി നാലു പേർ അറസ്റ്റിൽ.

കാസർകോഡ്: മയക്കുമരുന്നുമായി 2 സ്ത്രീകളടക്കം 4 പേർ അറസ്റ്റിൽ. കാറിൽ എംഡി എം എ കടത്തുന്നതിനിടെ മഞ്ചക്കലിൽ വെച്ചാണ് ഇവർ പിടിയിലായത്

ആദൂരിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗറിലെ പി എം ഷാനവാസ് (42), ഭാര്യ ഷരീഫ (40), മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം ശുഐബ (38) എന്നിവരും മയക്ക് മരുന്ന് കടത്തുന്നതിനിടെ പൊലീസ് പിടികൂടിയത്.

മഞ്ചക്കലിൽ വെച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് 100 ഗ്രാം എംഡിഎംഎ കണ്ടെത്തി.. ഇവരോടൊപ്പം ചെറിയ കുട്ടിയുമുണ്ടായിരുന്നു. കുടുംബമായി യാത്ര ചെയ്യുകയായിരുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് സംശയിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടു വന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ആദൂര് എസ് ഐ വിനോദിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

What's Your Reaction?

like

dislike

love

funny

angry

sad

wow