മകന്‍ ബലാത്സംഗം ചെയ്‌തെന്ന്‌ പൊലീസില്‍ പരാതി നല്‍കി അമ്മ.

Aug 7, 2025 - 21:09
 0
മകന്‍ ബലാത്സംഗം ചെയ്‌തെന്ന്‌ പൊലീസില്‍ പരാതി നല്‍കി അമ്മ.

ആലുവ: മകന്‍ ബലാത്സംഗം ചെയ്‌തെന്ന്‌ പൊലീസില്‍ പരാതി നല്‍കി അമ്മ. ആലുവ പൊലീസ് സ്റ്റേഷനിലാണു മധ്യവയസ്ക പരാതി നല്‍കിയത്‌. മുപ്പതുകാരനായ മകന്‍ തന്നെ പലതവണ പീഡിപ്പിച്ചുവെന്നാണു പരാതി. മകനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അമ്മ നേരിട്ട് ആലുവ പൊലീസ് സ്റ്റേഷനിൽ ഹാജരായി നൽകിയ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. മകൻ തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്നും ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണു പരാതി നല്‍കുന്നതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് മകനെതിരേ ആലുവ പൊലീസ് കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. മകന്‍ വീട്ടില്‍ എത്തുമ്പോൾ അമ്മയുടെ നിലവിളി കേള്‍ക്കാറുണ്ടെന്ന് അയൽവാസികൾ നൽകിയ മൊഴിയും നിർണ്ണായകമായി. മധ്യവയസ്‌കയായ പരാതിക്കാരിക്ക് രണ്ട്‌ ആണ്‍മക്കളുണ്ട്. പരാതിക്കാരിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്‍റെ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow