നവോത്ഥാനത്തിന്റെ ശംഖൊലികൾ മലയാളത്തിന്റെ മികച്ച കഥകൾ; സന്തോഷ് ഏച്ചിക്കാനം
കാഞ്ഞങ്ങാട്: നവോത്ഥാനത്തിന്റെ ശംഖൊലികളാണ് മലയാളത്തിലെ മികച്ച കഥകളെന്ന് കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. എഴുത്തുകാരുടെ പ്രതിബദ്ധത ഇന്നും സമൂഹം ആവശ്യപ്പെടുന്നുണ്ട്. എഴുത്തുകാർക്ക് സമൂഹത്തോട് വലിയ പ്രതിബദ്ധതയുണ്ട്. ഉപഭോഗ സംസ്കൃതി സൃഷ്ടിക്കുന്ന സത്യാഗ്രഹങ്ങളുടെ അടിമകളായി മനുഷ്യർ ഇപ്പോഴും തുടരുന്നു. വിപണിയുടെ സ്വാധീനത്തിൽ നിന്നു വിടുതൽ നേടാനുള്ള ശക്തി മലയാള കഥകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലകൃഷ്ണൻ മാങ്ങാട് സ്മാരകസമിതി, മൈത്രി വായനശാല ആൻഡ് ഗ്രന്ഥാലയം, മൈത്രി പകൽവീട് ഗ്രന്ഥാലയം എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചെറുകഥ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പ് ഡയറക്ടർ അംബികാസുതൻ മാങ്ങാട് അധ്യക്ഷത വ ഹിച്ചു. മോഹനൻ മാങ്ങാട്, മണികണ്ഠൻ മാങ്ങാട്, പി വി ഷാജി കുമാർ, മൃദുൽ വി എം, അർജുൻ കെ പി, പത്മനാഭൻ ബ്ലാത്തൂർ, വി വി പ്രഭാകരൻ, പ്രൊഫസർ ഇ കുഞ്ഞു കൃഷ്ണൻ, സോമൻ കടലൂർ, സരസ്വതി മാങ്ങാട്, സുരേഷ് ബാബു മാങ്ങാട്, ആര്യശ്രീ എം, ശരത്ത് എ, രാമകൃഷ്ണൻ ബാരാ, ലേഖ കെ പി, സത്യബാമ എന്നിവർ സംസാരിച്ചു.
What's Your Reaction?