മടിക്കൈ മാടം ശ്രീ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 24 മുതൽ 29 വരെ
മടിക്കൈ: മടിക്കൈ മാടം ശ്രീ വേട്ടയ്ക്കൊരു മകൻ ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 24 മുതൽ 29 വരെ നടക്കും. ഏപ്രിൽ 24-ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കൽ. രാത്രി 9 മണിക്ക് മാടം തീണ്ടൽ. തുടർന്ന് വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഏപ്രിൽ 25-ന് രാവിലെ വേട്ടെയ്ക്കൊരുമകൻ ഈശ്വരന്റെ പുറപ്പാട്. രാത്രി വിവിധ തെയ്യങ്ങളുടെ പുറപ്പാട്. ഏപ്രിൽ 26-ന് രാവിലെ പുല്ലൂരാളി അമ്മയുടെ പുറപ്പാട്. വേട്ടെയ്ക്കൊരുമകൻ ഈശ്വരന്റെ പുറപ്പാട്. വിവിധ തെയ്യങ്ങളുടെ പുറപ്പാട്.
ഏപ്രിൽ 27-ന് രാവിലെ ചാമുണ്ഡിയമ്മ, വിഷ്ണു മൂർത്തി, പുല്ലൂരാളിയമ്മ തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. തുടർന്ന് തുലാഭാരം. ശ്രീ വേട്ടെയ്ക്കൊരുമകൻ ഈശ്വരന്റെ പുറപ്പാട്. രാത്രി വിവിധ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 12 മണിക്ക് ആലംമ്പാടി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും തെയ്യം വരവ്. ഏപ്രിൽ 28-ന് പുലർച്ചെ തട്ടും തെയ്യം(വാളോർണൻ തെയ്യം), ചാമുണ്ഡിയമ്മ, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്.
ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. വൈകുന്നേരം 5:30 ന് പുല്ലൂരാളിയമ്മയുടെ തിരുമുടി താഴുന്നു. വൈകുന്നേരം 6 മണിക്ക് ശ്രീ വേട്ടെയ്ക്കൊരുമകൻ ഈശ്വരന്റെ പുറപ്പാട്. ഏപ്രിൽ 29-ന് രാവിലെ തട്ടും തെയ്യം(ആർത്താണ്ഠൻ തെയ്യം),ചാമുണ്ഡിയമ്മ, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് ഒരു മണി മുതൽ അന്നദാനം. തുടർന്ന് തുലാഭാരം. വൈകുന്നേരം 3 മണിക്ക് ശ്രീ വേട്ടെയ്ക്കൊരുമകൻ ഈശ്വരന്റെ പുറപ്പാട്, തുലാഭാരം. 6 മണിക്ക് വേട്ടെയ്ക്കൊരുമകൻ ഈശ്വരന്റെ തിരുമുടി താഴുന്നു.
What's Your Reaction?