സെക്രട്ടറിയേറ്റിൽ നിന്നും വിഎസിന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു.

Jul 22, 2025 - 13:42
 0
സെക്രട്ടറിയേറ്റിൽ നിന്നും വിഎസിന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ  ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. പ്രത്യേകം സജ്ജമാക്കിയ കെഎസ്ആർടിസി ബസിലാണ് വിഎസിന്റെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ദേശീയപാതയിലൂടെ നാടിന്റെ അന്തിമോപാചാരം ഏറ്റുവാങ്ങി രാത്രിയോടെ ആലപ്പുഴ പുന്നപ്രയിലെ വീട്ടിൽ മൃതദേഹം എത്തിക്കും.  ബുധനാഴ്ച ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിക്ക് വലിയചുടുകാട്ടിൽ സംസ്കരിക്കും. അവസാനമായി ഒരുനോക്ക് കാണാനായി പ്രതികൂല കാലാവസ്ഥയെയും മറികടന്ന് വൻ ജനാവലിയാണ് തിരുവനന്തപുരം ദർബാർ ഹാളിലേക്ക് ഒഴുകിയെത്തിയത്. പ്രിയപ്പെട്ടവരുടെ അന്ത്യഭിവാദ്യം ഏറ്റുവാങ്ങി സെക്രട്ടറിയേറ്റിനോട് അദ്ദേഹം വിടപറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow