സ്നേഹ സന്ദേശവുമായി ക്ഷേത്ര സന്നിധിയിൽ ജമാ-അത്ത് ഭാരവാഹികൾ എത്തി

Jan 14, 2026 - 12:39
 0
സ്നേഹ സന്ദേശവുമായി ക്ഷേത്ര സന്നിധിയിൽ ജമാ-അത്ത് ഭാരവാഹികൾ എത്തി

അത്യുത്തരകേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ മടിയന്‍ കൂലോം പാട്ടുത്സവ സന്നിധിയില്‍ സാഹോദര്യ സന്ദേശവുമായി ജമാഅത്ത് ഭാരവാഹികള്‍ എത്തിയത്. മതസാഹോദര്യത്തിന്റെയും, മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത മഹിമ വിളിച്ചോതി. ചൊവ്വാഴ്ച വൈകിട്ട് വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള തെയ്യംവരവിന് ശേഷമുള്ള ഇടവേളയിലാണ് അതിഞ്ഞാല്‍ ജുമാ മസ്ജിദ് ജമാഅത്ത് ഭാരവാഹികളും, മാണിക്കോത്ത് ജുമാ മസ്ജിദ് ജമാഅത്ത് ഭാരവാഹികളും ക്ഷേത്രത്തില്‍ സൗഹൃദ സന്ദര്‍ശനം നടത്തിയത്. അതിഞ്ഞാലിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായഉമര്‍സമര്‍ഖന്ദും, മഡിയൻ ക്ഷേത്രപാലകനും തമ്മിലുള്ള 700 വര്‍ഷത്തിനപ്പുറമുള്ള സൗഹൃദ ബന്ധത്തിന്റെ സ്മരണപുതുക്കിക്കൊണ്ട് അതിഞ്ഞാല്‍ ജമാഅത്ത് ഭാരവാഹികളും വിശ്വാസികളുമാണ് ആദ്യം ക്ഷേത്ര സന്നിധിയില്‍ എത്തിയത്. തുടര്‍ന്ന് മാണിക്കോത്ത് ജുമാമസ്ജിദ് ഭാരവാഹികളും തങ്ങളുടെ സൗഹൃദ സന്ദര്‍ശനത്തില്‍ പങ്കാളികളായി. ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്ന ഇരു ജമാഅത്ത് ഭാരവാഹികളെയും, വിശ്വാസികളെയും ക്ഷേത്ര ഭാരവാഹികളും നവീകരണ കമ്മിറ്റി അംഗങ്ങളും മറ്റ് ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow