ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു.
വെള്ളരിക്കുണ്ട്: ബസ്സ് ഇറങ്ങി റോഡ് മുറിച്ചു കടക്കുവാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റയാൾ മരിച്ചു. നാട്ടക്കല്ലിലെ കൊച്ചാങ്കൻ വീട്ടിൽ അജയ(58)നാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെ പുന്നക്കുന്ന് വെച്ചാണ് അപകടം നടന്നത്. നാട്ടക്കല്ലിൽ നിന്നും വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള ബസ്സിൽ പുന്നക്കുന്ന് സ്റ്റോപ്പിൽ ഇറങ്ങി ബസ്സ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും എത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. റോഡിൽ വീണ് ഗുരുതരമായി പരിക്ക് പറ്റിയ അജയനെ നാട്ടുകാർ ഉടൻ കാഞ്ഞങ്ങാട് ആശുപത്രിയിലും, പിന്നീട് കാസർകോട്ടെ മിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. സുഭദ്രയാണ് ഭാര്യ. അഭിജിത്ത്.(ദുബായ്) സജിത്ത് എന്നിവർ മക്കളാണ്.
What's Your Reaction?