ലഹരിക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവതി മെത്തഫെറ്റമിനുമായി അറസ്റ്റിൽ

Jan 14, 2026 - 11:29
Jan 14, 2026 - 11:30
 0
ലഹരിക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ യുവതി മെത്തഫെറ്റമിനുമായി അറസ്റ്റിൽ

കണ്ണൂർ: ലഹരിക്കേസിൽ അറസ്റ്റിലായി ഗോവയിലെ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ യുവതി മെത്തഫെറ്റമിൻ മയക്കുമരുന്നുമായി അറസ്റ്റിൽ. കണ്ണൂർ അഞ്ചാംപീടികയിലെ ആലക്കൽ ഹൗസിൽ എ ഷിൽന(32)യെയാണ് പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ വൈ ജസീറലിയും സംഘവും പിടികൂടിയത്. ഷിൽനയിൽ നിന്നും 0.459 ഗ്രാം മെത്തഫെറ്റമിൻ കണ്ടെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് അധികൃതർ പാപ്പിനിശ്ശേരിയിൽ നടത്തിയ റെയ്ഡിലാണ് പിടിയിലായത്. ലഹരി മരുന്ന് കേസിൽ ഗോവയിലെ ജയിലിലായിരുന്ന ഷിൽന രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്. അതിനുശേഷം ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതായി വിവരം ലഭിച്ചതിനാൽ യുവതി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജോർജ് ഫെർണാണ്ടസ്, പ്രിവന്റ്റീവ് ഓഫീസർമാരായ ശ്രീകുമാർ, പങ്കജാക്ഷൻ, സി ഇ ഓ മാരായ ജിഷ, ഷൈമ എന്നിവരും ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow