ടി ബി മുക്ത് പഞ്ചായത്ത്; വെള്ളിത്തിളക്കവുമായി മടിക്കൈ

Mar 24, 2026 - 11:54
Mar 24, 2026 - 12:07
 0
ടി ബി മുക്ത് പഞ്ചായത്ത്; വെള്ളിത്തിളക്കവുമായി മടിക്കൈ

മടിക്കൈ: ക്ഷയരോഗം നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ‘ടി ബി മുക്ത്’ പ്രവർത്തനത്തിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിന് വെള്ളി മെഡൽ ലഭിച്ചു.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി, ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്ന് ക്ഷയരോഗികളെ കണ്ടെത്തി സൗജന്യ ചികിത്സയും പോഷകാഹാരവും ഉറപ്പാക്കുന്നതാണ് പദ്ധതി. രോഗബാധയുടെ തോത് കുറയ്ക്കുകയും രോഗനിർണ്ണയം വർദ്ധിപ്പിക്കുകയും ചെയ്യുന്ന പഞ്ചായത്തുകൾക്ക് ‘ടി ബി മുക്ത്’ പദവി നൽകുന്നു.

പദ്ധതി പ്രകാരം കാസർകോട് ജില്ലയിൽ 15 പഞ്ചായത്തുകൾക്കും രണ്ട് നഗരസഭകൾക്കും അവാർഡുകൾ വിതരണം ചെയ്തു. ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ഇന്ന് കാസർകോട് കളക്ടറേറ്റിൽ നടന്ന ചടങ്ങിലാണ് പുരസ്കാര വിതരണം നടന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow