"മൊഴി കിലുക്കം" പ്രകാശനം ചെയ്തു

Mar 24, 2026 - 17:01
 0
"മൊഴി കിലുക്കം" പ്രകാശനം ചെയ്തു

കരിവെള്ളൂർ: കരിവെള്ളൂർ മാന്യ ഗുരു എ യു പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ മൊഴികിലുക്കം കയ്യെഴുത്ത് മാസിക സ്കൂൾ ഹെഡ്മാസ്റ്റർ കെ പ്രവീൺ മാസ്റ്റർ പ്രകാശനം ചെയ്തു. ക്ലാസ് ടീച്ചർ സി പ്രസന്ന അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ കുത്തെഴുത്തുകൾ, കഥകൾ, കവിതകൾ, ചിത്രങ്ങൾ തുടങ്ങിയ സർഗാത്മക രചനകൾ കോർത്തിണക്കിയാണ് മൊഴിക്കിലുക്കത്തിലെ ഉള്ളടക്കം. ഒന്നാം ക്ലാസ്സുകാരുടെ പഠന-പഠനേതര മികവ് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് മൊഴിക്കിലുക്കം തയ്യാറാക്കിയത്. വിദ്യാർത്ഥികളുടെ ദൈനംദിന വിദ്യാഭ്യാസ പ്രവർത്തികൾ രേഖപ്പെടുത്തുന്ന സംയുക്ത ഡയറിയും ചടങ്ങിൽ പ്രകാശനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി രമ, റിജി, പി കെ രഞ്ജിനി, കെ ദൃശ്യ, പി പി അനുശ്രീ, പ്രബിന എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow