മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണാടക-ഗോവൻ നിർമ്മിത മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

Mar 12, 2026 - 12:06
 0
മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണാടക-ഗോവൻ നിർമ്മിത മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കാസർകോട്: മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണാടക-ഗോവൻ നിർമ്മിത മദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ അണ്ണമജൽ വീട്ടിൽ കെ. എ. രവികിരൺ (38) നെയാണ് കാസർകോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി കെ അശ്വിനും സംഘവും അറസ്റ്റ് ചെയ്തത്.  വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ വേള നീർച്ചാലിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.  അറസ്റ്റിലായ രവികിരൺ സ്ഥിരമായി മദ്യം കടത്തുന്ന ആളാണെന്നും മാസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു എന്നും അധികൃതർ പറഞ്ഞു. ഗോവൻ നിർമ്മിതമായ 180 മില്ലി കുപ്പികളും കർണാടക നിർമ്മിത പാക്കറ്റ് മദ്യവും വലിയ കാർഡ്ബോർഡ് പെട്ടികളിലാക്കി വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.  എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദൻ, എൻ വി ദിവാകരൻ, ഇന്റലിജൻസ് ബ്യൂറോയിലെ പി ഒ സാജൻ അപ്യാൽ, സിഇഒമാരായ എം അനുരാഗ്, എം ശ്യാംജിത്ത്, മൈക്കിൾ ജോസഫ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow