കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം കാഞ്ഞങ്ങാട്; സംഘാടകസമിതി ഓഫീസ് തുറന്നു

Jan 21, 2026 - 13:59
Jan 22, 2026 - 08:45
 0
കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം കാഞ്ഞങ്ങാട്; സംഘാടകസമിതി ഓഫീസ് തുറന്നു

കാഞ്ഞങ്ങാട്: കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി 4 മുതൽ 8 വരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്നതിന് മുന്നോടിയായി സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം നിർവഹിച്ചു. ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോക്ടർ എ അശോകൻ, ചെയർമാൻ നന്ദജ്ബാബു, സംഘാടകസമിതി കൺവീനർ പ്രണവ് എന്നിവർ സംസാരിച്ചു. കണ്ണൂർ സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി കവിതാ കൃഷ്ണൻ സ്വാഗതം പറഞ്ഞു. നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ: ടി ദിനേശൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവ ലോഗോ പ്രകാശനം കേരള യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ് നിർവഹിച്ചു. ചടങ്ങിൽ നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ: ദിനേശൻ, ഡോ: മോഹനൻ, സെനറ്റ് അംഗം ആര്യ എം ബാബു, സംഘാടകസമിതി കൺവീനർ കെ പ്രണവ് എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി കവിത കൃഷ്ണൻ സ്വാഗതം പറഞ്ഞു. ചെയർമാൻ നന്ദജ് ബാബു അധ്യക്ഷത വഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow