സ്ത്രീത്വത്തെ അപമാനിക്കുന്ന വാക്കോ, നോക്കോ, പ്രവർത്തിയോ ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
ഹരിപ്പാട്: സ്ത്രീത്വത്തെ അപമാനിക്കുന്നവർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനത്തെ ചോദ്യം ചെയ്ത് വാക്കോ, നോക്കോ, പ്രവർത്തിയോ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
ഹരിപ്പാട് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതു ഇടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കണം. അവിടെ തെറ്റായ നോട്ടമോ, തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതെല്ലാം കർക്കശമായി തന്നെ നേരിടും. സ്ത്രീസുരക്ഷയ്ക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന സർക്കാർ ആണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?