ഉപ്പളയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.
രണ്ടു കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
കാസർകോഡ് ഉപ്പളയിൽ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. ഉപ്പള അമ്പാറിലെ എസ് കെ ഫ്ളാറ്റില്‍ താമസക്കാരനായ മുഹമ്മദ് ആദിലിനെയാണ്
രണ്ടുകിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്.
അയില മൈതാനത്ത് ബൈക്കും കഞ്ചാവ് നിറച്ച സഞ്ചിയുമായി നില്‍ക്കുകയായിരുന്ന മുഹമ്മദ് ആദിലിനെ പോലീസ് സംഘമെത്തി പിടികൂടുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ പരിശോധന. പ്രതി സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?