പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ മൂന്ന് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ.

തൃശ്ശൂർ സ്വദേശികളായ പെൺകുട്ടികളാണ് അപകടത്തിൽ പെട്ടത്.

Jan 12, 2025 - 18:41
Jan 12, 2025 - 18:44
 0
പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ മൂന്ന് പെൺകുട്ടികൾ ഗുരുതരാവസ്ഥയിൽ.

പീച്ചി ഡാമിന്റെ റിസർവോയറില്‍ വീണ മൂന്ന് പെൺകുട്ടികളെ കരക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 മുങ്ങിത്താണ കുട്ടികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട നാല് പേരും തൃശൂർ സ്വദേശികളാണ്.

 നിമ.ആൻഗ്രേസ്, അലീന എന്നിവരാണ് വെള്ളത്തിൽ മുങ്ങിയത്. ഇവർ വെന്റിലേറ്ററി ലാണുള്ളത്.

 പള്ളിക്കുന്ന് അംഗനവാടിക്ക് സമീപത്താണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടിൽ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികൾ. 

 ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.

 കുട്ടികൾ റിസർവോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. വിദ്യാർത്ഥികൾ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. 

ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow