കീക്കാംകോട്ട് റെഡ് സ്റ്റാർ സെവൻസ്; ഇ എഫ് എ കാലിക്കടവ് ജേതാക്കൾ

Apr 6, 2026 - 16:38
 0
കീക്കാംകോട്ട് റെഡ് സ്റ്റാർ സെവൻസ്; ഇ എഫ് എ കാലിക്കടവ് ജേതാക്കൾ

മടിക്കൈ: കീക്കാൻകോട്ട് റെഡ് സ്റ്റാർ ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 34-ാമത് ഫുട്ബോൾ ടൂർണമെന്റിൽ ഇ എഫ് എ കാലിക്കടവ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ പെനാൽറ്റിയിലൂടെ പ്രിയദർശിനി ഒഴിഞ്ഞവളപ്പിനെയാണ് പരാജയപ്പെടുത്തിയത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുജാത സമ്മാനങ്ങൾ നൽകി. സംഘാടകസമിതി ചെയർമാൻ ബി ബാലൻ അധ്യക്ഷത വഹിച്ചു. കെ മോഹനൻ സ്വാഗതം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 പ്രഗൽഭ ഫുട്ബോൾ ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow