വിശ്വാസികൾ കടമകൾ നിറവേറ്റണം; ജിഫ്രി മുത്തുക്കോയ തങ്ങൾ.
മടിക്കൈ: ആത്മീയ രംഗത്തെ കടമകൾ നിറവേറ്റാൻ മുന്നിട്ടിറങ്ങിയാൽ മാത്രമേ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കുകയുള്ളൂവെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ഖാളി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സർവ്വ ചരാചരങ്ങളോടും, കാരുണ്യവും, സ്നേഹവും, സൗഹാർദ്ദവും നിലനിർത്തുമ്പോൾ മാത്രമേ ഒരു വിശ്വാസി പൂർണ്ണതയിൽ എത്തുകയുള്ളൂ എന്ന് അവർ അഭിപ്രായപ്പെട്ടു. പുതുക്കിപ്പണിത കാഞ്ഞിരപ്പൊയിൽ മസ്ജിദു റഹ്മാൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. സംയുക്ത ജമാഅത്ത് സെക്രട്ടറി ശരീഫ് എഞ്ചിനീയർ അദ്ധ്യക്ഷത വഹിച്ചു.
സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ് ഹാജി,അബ്ദുൾ റഹ്മാൻ ഹാജി തായൽ മാണിക്കോത്ത്, മുബാറക് ഹസൈനാർ ഹാജി, സി.അബ്ദുള്ള കയ്യുള്ളകൊച്ചി,മുബാറക് എരിക്കുളം, ലത്തീഫ് കന്നാടം, പി.പി.അബ്ദുൽ ഖാദർ, പി.സി. അബൂബക്കർ, സി. അബൂബക്കർ, മുഹമ്മദ് നെരോത്തടി, ഇസ്മായിൽ നെരോത്തടി, കരീം വലിയ തൊട്ടി, ശരീഫ് എം.എച്ച് എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം മുൻ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജൻ ഉദ്ഘാടനം ചെയ്തു. സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി ബഷീർ ബെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സ്റ്റാൻ്റിങ് കമ്മിറ്റി മെയർമാൻ അബ്ദുൾ റഹിമാൻ, സമദ് കാനം, പഞ്ചായത്ത് മെമ്പർമാരായ വി. ബാലൻ, ഖാദർ മലപ്പച്ചേരി എന്നിവർ സംസാരിച്ചു. യഹ് ഖൂബ് സഖാഫി ആ മുഖഭാഷണം നടത്തി. എ.എൻ അബ്ദുള്ള സ്വാഗതം പറഞ്ഞു.
What's Your Reaction?