നിയന്ത്രണം തെററിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
ബേക്കൽ: നിയന്ത്രണം തെററിയ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിക്കര ആലക്കോട്ടെ സുജിത്താ(21)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പൊടിപ്പള്ളത്തു നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിത്തിന്നെ കാസർകോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. പിതാവ്: സജീവൻ. മാതാവ്: സുശീല.സഹോദരൻ: സജിത്. ബേക്കൽ പോലീസ് കേസെടുത്തു.
What's Your Reaction?