എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Mar 15, 2026 - 10:30
 0
എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ വെള്ളിക്കോത്ത് കാരക്കുഴിയിലെ ചന്ദ്രനിവാസിൽ വി ചന്ദ്രശേഖരന്റെ ഭാര്യ വി ആർ മിനി(42)യാണ് മരിച്ചത്. കഴിഞ്ഞ എട്ടാം തിയ്യതി മടിക്കൈ ആലയിലെ സ്വന്തം വീട്ടിൽ അവശനിലയിൽ കണ്ട മിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. മക്കൾ: രാജശ്രീ ചന്ദ്രൻ(സിയാൽ ബാംഗ്ലൂർ), ഭാഗ്യശ്രീ ചന്ദ്രൻ( എം വി ഷെട്ടി കോളേജ് മാംഗ്ലൂർ), മരുമകൻ: യോഗേഷ് രാജ് ബാംഗ്ലൂർ.

What's Your Reaction?

like

dislike

love

funny

angry

sad

wow