കോട്ടയം നഴ്സിംഗ് കോളേജിൽ നടന്നത് ക്രൂര പീഢനം:

ശരീരം കോമ്പസ് കൊണ്ട് മുറിച്ചതിന്നുശേഷം ബോഡി ലോഷൻ പുരട്ടി. നഗ്നരാക്കി ദൃശ്യങ്ങൾ പകർത്തി.

Feb 12, 2025 - 09:13
 0
കോട്ടയം നഴ്സിംഗ് കോളേജിൽ നടന്നത് ക്രൂര പീഢനം:

കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് നേരെ നടന്നത് അതിക്രൂരമായ പീഢനം.കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ് കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളായ ആറ് പേരാണ് റാഗിങ്ങിന് ഇരയായത്.

 വിദ്യാർത്ഥികളെ നഗ്നരാക്കിയ ശേഷം പ്രതികൾ ദൃശ്യങ്ങൾ പകർത്തി. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി. മുറിവുകളിൽ ബോഡി ലോഷൻ തേച്ചു. ഒന്നാംവർഷ വിദ്യാർഥികളോട് പ്രതികൾ സ്ഥിരമായി പണം വാങ്ങുമായിരുന്നു. മദ്യം വാങ്ങാൻ വേണ്ടിയാണ് പ്രതികൾ പണം വാങ്ങിയതെന്നും പരാതിക്കാരായ വിദ്യാർഥികൾ മൊഴി നൽകി.

 സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കോട്ടയം മൂന്നിലാവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിങ്ങിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽരാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

 മൂന്നുമാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്.

 വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചു എന്നും, കോംമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.

 പോലീസ് അന്വേഷണം തുടരുകയാണ്. റാഗിങ്ങിന് ഇരകളായ വിദ്യാർത്ഥികളിൽ മൂന്ന് പേരാണ് കോളേജിൽ പരാതി നൽകിയത്. ഇതിൽ ഒരു വിദ്യാർത്ഥിയുടെ മൊഴിയിലാണ് കേസെടുത്തിട്ടുള്ളത്. കോളേജിലെ ആന്റി റാഗിംഗ് സെൽവഴിയാണ് പോലീസിന് പരാതി കൈമാറിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow