കർണാടകയിലെ മുരുഡേശ്വരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു

May 14, 2026 - 08:08
 0
കർണാടകയിലെ മുരുഡേശ്വരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു

നീലേശ്വരം: തീർത്ഥാടക യാത്രക്കിടയിൽ കർണാടകയിലെ മുരുഡേശ്വരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഒരാൾ കൂടി മരിച്ചു. കയ്യൂർ മയ്യലിലെ കെ. ജാനകി(68)യാണ് ഇന്നലെ രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിൽ മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജാനകി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഭർത്താവ്: മോഹനൻ. മകൾ: നീതു. മരുമകൻ: ടി.വി. അവിനാശ് (അധ്യാപകൻ രാജാസ് ഹയർ സെക്കന്ററി സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ (ഓട്ടോ ഡ്രൈവർ നീലേശ്വരം), കാർത്യായനി കെ, കമലാക്ഷി കെ (റിട്ട: അധ്യാപിക ചാത്തമത്ത് ). പരേതരായ കെ. രാഘവൻ (റിട്ട: തഹസിൽദാർ),നാരായണി,

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപത്തെ സാഗർനാഥ് (44) സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ജാനകിയുടെ മകൾ നീതു, മരുമകൻ അവിനാശ് കൊച്ചു മകൾ ആവണി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. തീർത്ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണ വിട്ട് ഇലക്ട്രിക് പോസ്റ്റിലടിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow