കുവൈറ്റിലേക്കുള്ള യാത്രക്കിടെ നീലേശ്വരം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു.

Jul 22, 2025 - 12:40
 0
കുവൈറ്റിലേക്കുള്ള യാത്രക്കിടെ നീലേശ്വരം സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു.

കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല പുതിയ പാട്ടില്ലത്ത് അബ്ദുൾ സലാം (65) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ ഇദ്ദേഹത്തിനു വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ബഹ്റൈൻ അന്താരാഷ്ട്രവിമാനം താവളത്തിൽ അടിയന്തിരമായി ഇറക്കുകയുമായിരുന്നു. ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ താഹിറ, മക്കൾ; ഡോ ആദിൽ മുബഷിർ, അബ്ദുള്ള ഖദീജ, മുഹമ്മദ്.

What's Your Reaction?

like

dislike

love

funny

angry

sad

wow