ചെറുവത്തൂർ പ്രസ് ഫോറം പുതിയ ഭാരവാഹികൾ ചുമതലയേറ്റു
ചെറുവത്തൂർ: മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ചെറുവത്തൂർ പ്രസ് ഫോറത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. സുധീരൻ മയ്യിച്ച (പ്രസിഡന്റ്), ബാലചന്ദ്രൻ എരവിൽ, പ്രകാശൻ മാണിയാട്ട് (വൈസ് പ്രസിഡന്റുമാർ), ഉദിനൂർ സുകുമാരൻ (സെക്രട്ടറി), ദിജേഷ് പട്ടോട്, കുഞ്ഞിക്കണ്ണൻ മുട്ടത്ത് (ജോയിന്റ് സെക്രട്ടറിമാർ), വിജിൻദാസ് കിനാത്തിൽ (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്.
എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രകാശൻ മാണിയാട്ട് അധ്യക്ഷത വഹിച്ചു. വാർത്താസമ്മേളനങ്ങളിൽ മുഴുവൻ മാധ്യമപ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.
പ്രസ് ഫോറത്തിന്റെ പുതിയ ഓഫീസ് ആഗസ്ത് മാസത്തിൽ വിപുലമായ പരിപാടികളോടെ ഉദ്ഘാടനം ചെയ്യാനും, മെമ്പർഷിപ്പ് പ്രവർത്തനം വേഗത്തിലാക്കി സംഘടനയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാനും യോഗം തീരുമാനിച്ചു.
What's Your Reaction?