റീൽസെടുക്കുന്നതിനിടെ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവിന് ഗുരുതരം
ചാലക്കുടി: തോക്കുമായി റിയൽസ് എടുക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. തമിഴ്നാട് സ്വദേശി പ്രതാപി(23)നാണ് പരിക്കേറ്റത്. തലയോട്ടിയിൽ പരിക്കേറ്റ പ്രതാപിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലൂർ അടിച്ചിലി തെക്കൻ വീട്ടിൽ പോളിയുടെ പറമ്പിൽ ശനിയാഴ്ച പകലായിരുന്നു സംഭവം. പോളിയുടെ പറമ്പിലെ മാങ്കോസ്റ്റിൻ പാട്ടത്തിനെടുത്ത ആളുടെ തൊഴിലാളി സംഘത്തിലെ അംഗമാണ് പരിക്കേറ്റ പ്രതാപ്.
പറമ്പിലുള്ള കോഴിഫാമിലെത്തുന്ന തെരുവുനായകളെ ഓടിക്കാനായി ഉപയോഗിക്കുന്ന എയർഗൺ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. മാങ്കോസ്റ്റിൻ പറിക്കാൻ എത്തിയ തൊഴിലാളികൾ തോക്ക് കണ്ടെത്തി. തുടർന്ന് ഗൺ പിടിച്ചുകൊണ്ടുള്ള റീൽസുകളും എടുത്തു. ഇതിനിടെ അബദ്ധത്തിൽ സംഘത്തിൽ ഒരാളുടെ കൈ അമരുകയും എതിരെ നിൽക്കുകയായിരുന്നു പ്രതാപിന് വെടിയേൽക്കുകയുമായിരുന്നു. കൊരട്ടി പോലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?