കാക്കനാട്ട് സൈക്കിൾ അപകടം: ഏഴാം ക്ലാസുകാരി 20 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

Jun 22, 2026 - 07:53
 0
കാക്കനാട്ട് സൈക്കിൾ അപകടം: ഏഴാം ക്ലാസുകാരി 20 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

കാക്കനാട്: സൈക്കിൾ ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് വീണ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. മാവേലിപുരം ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്ലാറ്റിൽ താമസിക്കുന്ന റോഹൻ ആൻഡ്രോസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടെയാണ് മാവേലിപുരം ഓണം പാർക്കിന് സമീപമുള്ള റോഡിൽ നിന്ന് സൈക്കിൾ നിയന്ത്രണം വിട്ടത്. തുടർന്ന് റോഡരികിലെ താഴ്ന്ന പറമ്പിലേക്ക് സൈക്കിള്‍ മറിഞ്ഞുവീഴുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഏകദേശം 20 അടി താഴ്ചയിലേക്കാണ് റിഹാന വീണത്.

അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിഹാനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കുടിമുക്ക് വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

മാവേലിപുരം റീനാസ് ശിക്ഷാ നികേതൻ സ്കൂൾ നടത്തിപ്പുകാരാണ് റിഹാനയുടെ മാതാപിതാക്കൾ. റിഹാൻ ആൻഡ്രൂസ്, അയാൻ ആൻഡ്രൂസ് എന്നിവർ സഹോദരങ്ങളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow