കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് "പച്ചത്തെയ്യം."
ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ചലച്ചിത്രമേളയാണ് അഹമ്മദാബാദിലേത്. നേരത്തെ ബീഹാറിലെ ജാജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, രാമേശ്വരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം, എന്നിവയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാസർഗോഡ്: ജില്ലാ പഞ്ചായത്ത് നിർമ്മിച്ച സൺഡേ തീയറ്ററിന്റെ കുട്ടികളുടെ സിനിമയായ "പച്ചത്തെയ്യം" അഹമ്മദാബാദിൽ ഡിസംബറിൽ നടക്കുന്ന അന്താരാഷ്ട്ര ചിൽഡ്രൻസ് സിനിമ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ചലച്ചിത്രമേളയാണ് അഹമ്മദാബാദിലേത്. നേരത്തെ ബീഹാറിലെ ജാജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, രാമേശ്വരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം, എന്നിവയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോപി കുറ്റിക്കോൽ രചനയും, സംവിധാനവും നിർവഹിച്ച പച്ചത്തെയ്യത്തിന് മനോജ് കെ സേതുവാണ് ചായാഗ്രഹണം നിർവഹിച്ചത്, അനൂപ് രാജ് ഇരിട്ടി അസോസിയേറ്റ് ഡയറക്ടറായും, ജി സതീഷ് ബാബു ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചു. അനന്തകൃഷ്ണനാണ് കല, സുനിൽ പുലരിയാണ് സ്റ്റിൽസ്, ജില്ലയിലെ വിദ്യാർത്ഥികളായ ആദിഷ്, ശ്രീ,ഹരി, അമേയ പാർവണ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട 19 കുട്ടികളും, സിനിമാനടന്മാരായ അനൂപ് ചന്ദ്രൻ, ഉണ്ണിരാജ് ചെറുവത്തൂർ, സിപി ശുഭ, സുരേഷ് മോഹൻ തുടങ്ങി മുതിർന്നവരും അഭിനയിച്ചിട്ടുണ്ട്. മൊബൈൽ ഗെയിമിന് അടിമപ്പെട്ടു പോകുന്ന കുട്ടികളെ കുറിച്ചുള്ളതാണ് കഥ. നാടൻ കളികളിലൂടെ പ്രതിരോധം തീർക്കുന്ന പ്രമേയമുള്ള സിനിമ വിവിധ മേഖലകളിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കാസർകോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സിനിമ നിർമ്മിച്ചത്.
What's Your Reaction?