പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്: മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർടിസ്റ്റ് ജാൻമണി അറസ്റ്റിൽ. മഹിളാ മോർച്ച നൽകിയ പരാതിയിലാണ് കോഴിക്കോട് സിറ്റി സൈബർ പൊലീസ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
ജന്തർ മന്തറിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജാൻമണി പരാമർശം നടത്തിയത്. പ്രധാനമന്ത്രിയെയും മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശമെന്നാണ് പരാതി.
സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല പരാമർശം നടത്തിയതെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജാൻമണിയുടെ മാപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു മഹിളാ മോർച്ച. തെറ്റ് ചെയ്തശേഷം മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കില്ലെന്നും സംഘടന നിലപാട് വ്യക്തമാക്കിയിരുന്നു.
What's Your Reaction?