കോട്ടച്ചേരി ബദരിയ മസ്ജിദിലെ മോഷണം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്
കാഞ്ഞങ്ങാട്: കോട്ടച്ചേരി ബദരിയ മസ്ജിദിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകർത്ത് പണം കവർന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
മസ്ജിദ് പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് പ്രതിയെന്ന് കരുതുന്ന വ്യക്തിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ സമീപത്തെ പൊലീസ് സ്റ്റേഷനിലോ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിലോ ഉടൻ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി വെളുത്ത പുള്ളികളുള്ള ഷർട്ടും നീല മുണ്ടുമാണ് ധരിച്ചിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങൾ അറിയിക്കേണ്ട നമ്പറുകൾ: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ: 0467 220 4229 മൊബൈൽ: 94979 80921
What's Your Reaction?