അടുക്കം മൂപ്പിലിൽ മരമുറിക്കിടെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

Jul 17, 2026 - 09:34
 0
അടുക്കം മൂപ്പിലിൽ മരമുറിക്കിടെ മുകളിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

കാലിച്ചാനടുക്കം: അടുക്കം മൂപ്പിലിൽ മരം മുറിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റ് മരത്തിന് മുകളിൽ കുടുങ്ങിയ തൊഴിലാളിയെ കയ്യൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സംഘത്തിന്റെ സാഹസിക ഇടപെടലിലൂടെ സുരക്ഷിതമായി താഴെയിറക്കി.

പത്മനാഭൻ എന്ന തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. മരം മുറിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് താഴേക്കിറങ്ങാൻ കഴിയാതെ മരത്തിന് മുകളിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കയ്യൂർ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി പ്രത്യേക സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തൊഴിലാളിയെ സുരക്ഷിതമായി താഴെയിറക്കി ആവശ്യമായ സുശ്രൂഷ നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow