എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Jul 6, 2026 - 08:21
Jul 6, 2026 - 10:19
 0
എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: എലിവിഷം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂഡ്‌ലു ചെട്ടുംകുഴി ഇസ്സത്ത് നഗർ എസ്.എം. മൻസിലിലെ അബ്ദുൾ മനാഫിൻ്റെ മകൾ ആമിന നുസ (18) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 25-നാണ് ആമിന നുസയെ ഗുരുതരാവസ്ഥയിൽ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ കാസർകോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow