15 കാരിയുടെ ആത്മഹത്യ പീഢനത്തിൽ മനം നൊന്ത്; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Jan 27, 2026 - 21:43
 0
15 കാരിയുടെ ആത്മഹത്യ പീഢനത്തിൽ മനം നൊന്ത്; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: 15 കാരി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേരാവൂർ കളക്കുടുമ്പിൽ പി വിഷ്ണു(24)വിനെയാണ് പേരാവൂർ പോലീസ് ഇൻസ്പെക്ടർ എം പി മിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാടു വെട്ടിത്തെളിക്കൽ ജോലി ചെയ്യുന്നയളാണ് വിഷ്ണു. 5 മാസം മുമ്പാണ് പേരാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചില സംശയങ്ങൾ ഉണ്ടായത് ഒഴിച്ചാൽ ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുത്തതോടെയാണ് പീഡനം സംബന്ധിച്ച് പോലീസിന്ന് സൂചനകൾ ലഭിച്ചത്. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ പരിശോധിച്ചപ്പോൾ യുവാവ് സ്ഥിരമായി വിളിക്കുകയും സന്ദേശം അയച്ചിരുന്നതായും കണ്ടെത്തി. തുടർന്ന് വിഷ്ണുവിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം പുറത്തായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow