ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്: സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാത്രി ഏഴുമണിയോടെയാണ് കുശാൽ നഗർ പത്തായപുരക്ക് സമീപം പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൊടവലത്തെ നിധീഷ്(32) ട്രെയിൻ തട്ടി മരിച്ചത്. ബാലാമണിയുടെയും പരേതനായ നിട്ടൂർ കുഞ്ഞിരാമൻ്റെയും മകനാണ്. ഭാര്യ: വീണ, മകൻ: നിവാൻ.
What's Your Reaction?