ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ ആർ. സുഗതൻ

Jul 14, 2026 - 10:03
 0
ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ ആർ. സുഗതൻ

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാവിലെ 11 മണിയോടെ ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് സുഗതന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഹൈക്കോടതിയുടെ അനുമതിയോടെയായിരുന്നു സത്യപ്രതിജ്ഞ.

ജനവിധി മാനിക്കപ്പെടേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണെന്നും അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനങ്ങൾ സ്വീകരിക്കാൻ കോടതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഇത്തരമൊരു ഉത്തരവെന്നും കോടതി വ്യക്തമാക്കി.

മുൻപ് ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതന്റെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. വാർഡ് 20-ലെ കൗൺസിലറായ സുഗതൻ ജൂൺ 9 മുതൽ കാപ്പ നിയമപ്രകാരം നാടുകടത്തൽ ഉത്തരവിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow