വിവാഹ വാഗ്ദാനം നൽകി പീഡനവും സാമ്പത്തിക തട്ടിപ്പും; മടിക്കൈ സ്വദേശി അറസ്റ്റിൽ
അമ്പലത്തറ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ മടിക്കൈ ആലയിലെ ശ്രീജിത്ത് (42)നെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു.
39-കാരിയായ യുവതിയുടെ പരാതിയെ തുടർന്നാണ് കേസും അറസ്റ്റും. പ്രതിയും പരാതിക്കാരിയും നേരത്തെ പരിചയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധത്തിനിടെ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിക്കുകയും വിവിധ ആവശ്യങ്ങൾ പറഞ്ഞ് 10 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തതായി യുവതി പരാതിയിൽ ആരോപിക്കുന്നു.
പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് ശ്രീജിത്ത് പിന്മാറിയതിനെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത അമ്പലത്തറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഹൊസ്ദുര്‍ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
What's Your Reaction?