ആശാപ്രവർത്തകർക്ക് അന്ത്യശാസനവുമായി സർക്കാർ.

Feb 25, 2025 - 12:23
 0
ആശാപ്രവർത്തകർക്ക് അന്ത്യശാസനവുമായി സർക്കാർ.

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാപ്രവർത്തകർക്ക് സർക്കാറിന്റെ അന്ത്യശാസനം. പണിമുടക്കുന്നവർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാനാണ് നിർദേശം. എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഇതു സംബന്ധിച്ച സർക്കുലർ ഇറക്കി.

 പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കുലർ. ആശാ പ്രവർത്തകർ തിരികെ ജോലിയിൽ പ്രവേശിക്കുന്നില്ലെങ്കിൽ ഇതിനുള്ള പകരം സംവിധാനം ഏർപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് മെഡിക്കൽ ഓഫീസർമാർ വേണ്ട നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. പണിമുടക്കുന്നവർക്ക് പകരം തൊട്ടടുത്ത വാർഡുകളിലെ ആശാപ്രവർത്തകർക്ക് അധിക ചുമതല നൽകി ആരോഗ്യ മേഖലയിലെ സന്നദ്ധപ്രവർത്തകർ മുഖാന്തിരം സേവനം ലഭ്യമാക്കണമെന്നാണ്സർക്കുലറിൽ നിർദ്ദേശിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow