കണ്ണൂരിൽ സംസ്ഥാന ഫുട്ബോൾ റഫറീസ് ടൂർണമെന്റ്; കാസർകോട് ടീമുകളെ കൃഷ്ണൻ പുതുക്കൈയും സജിത്ത് ഗോവിന്ദും നയിക്കും
നീലേശ്വരം: കണ്ണൂരിൽ സെപ്റ്റംബർ 20, 21 തീയതികളിൽ നടക്കുന്ന സംസ്ഥാന ഫുട്ബോൾ റഫറീസിന്റെ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കാസർകോട് ജില്ലാ സീനിയർ, ജൂനിയർ ടീമുകളെ പ്രഖ്യാപിച്ചു.
സീനിയർ ടീമിനെ കൃഷ്ണൻ പുതുക്കൈ നയിക്കും. സന്തോഷ് കീക്കാംകോടാണ് വൈസ് ക്യാപ്റ്റൻ. രാജൻ പി, രാജൻ കെ, നിഷാന്ത് കുമാർ, കൃഷ്ണൻ പി, പ്രസീദ് കെ.വി, മണി ചാളക്കടവ്, സന്തോഷ് പി, ജയപ്രകാശ്, ശ്രീജിത്ത് മാഷ്, വിജയൻ പി.പി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. രാജീവ് ടി. കാലിക്കടവ് പരിശീലകനും രാജീവ് പി.വി. പള്ളിക്കര മാനേജരുമാണ്.
ജൂനിയർ ടീമിന്റെ ക്യാപ്റ്റൻ സജിത്ത് ഗോവിന്ദും വൈസ് ക്യാപ്റ്റൻ രാകേഷ് പെരിയയുമാണ്. വിനീത് കുമാർ, രാകേഷ്, മനേഷ് കുമാർ, അബ്ദുൾ അഷ്കറലി, റിസുവാൻ, വിജേഷ്, ശ്രീജിത്ത് കെ, അൽ അമീൻ, കുഞ്ഞികൃഷ്ണൻ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. മിദ്ലാജ് മാനേജർ കം പ്ലയറും ശ്രീജിത്ത് കുറ്റിക്കോൽ കോച്ച് കം പ്ലയറുമാണ്.
What's Your Reaction?