അമ്പലത്തറ ജിവിഎച്ച്എസ്എസിൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
അമ്പലത്തറ: ജിവിഎച്ച്എസ്എസ് അമ്പലത്തറ സ്കൂൾ കലോത്സവത്തിന് തുടക്കമായി. പി.ടി.എ പ്രസിഡന്റ് പി. ജയകുമാറിന്റെ അധ്യക്ഷതയിൽ പ്രശസ്ത പിന്നണി ഗായിക സ്വർണ്ണ കെ.എസ്. കലോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കെ.വി. പ്രശാന്ത്, എസ്.എം.സി ചെയർമാൻ എൻ. മനോജ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് സുജാത രാമകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് കെ. നിഷ, സ്റ്റാഫ് സെക്രട്ടറി ടി.കെ. പത്മജ, വി.എച്ച്.എസ്.സി സ്റ്റാഫ് സെക്രട്ടറി രാജേഷ് സ്കറിയ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ പി.വി. രാജേഷ് സ്വാഗതവും കലോത്സവ കൺവീനർ എം.ടി. ശശികല നന്ദിയും പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ കലോത്സവം സമാപിക്കും.
What's Your Reaction?