അഴീക്കോടൻ ബല്ല; ഫുഡ്ബോൾ ടൂർണ്ണമെന്റിന് തുടക്കമായി
മടിക്കൈ: ബല്ല അഴീക്കോടൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 38-മത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് ബല്ല അഴീക്കോടൻ ഗ്രൗണ്ടിൽ തുടക്കമായി. ജില്ലയിലെ മികച്ച ക്ലബ്ബുകൾ പ്രമുഖ താരങ്ങളെ അണിനിരത്തി 13 ദിവസങ്ങളിലായി നീളുന്ന മത്സരത്തിൽ വിജയികൾക്ക് 20,000 രൂപയും പാറക്കാടൻ കുഞ്ഞമ്പു നായർ മെമ്മോറിയൽ റോളിംഗ് ട്രോഫിയും, അടമ്പിൽ കുഞ്ഞിരാമന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ നൽകുന്ന സ്ഥിരം ട്രോഫിയും സമ്മാനമായി ലഭിക്കും.
രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയ്ക്കൊപ്പം ശ്രീരേഷ്, സഞ്ചു, മിഥുൻ, അഖിൽ എന്നിവർ ചേർന്ന് നൽകുന്ന സ്ഥിരം ട്രോഫിയും കൈമാറും.
മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. ജ്യോതി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി. ഷിജു അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ എ.വി. പ്രദീപ് ആശംസകൾ അറിയിച്ചു. സംഘാടകസമിതി കൺവീനർ സുജീ അടമ്പിൽ സ്വാഗതം പറഞ്ഞു.
What's Your Reaction?