റേഷൻ കാർഡിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം; സെപ്റ്റംബർ 30 വരെ അവസരം

Sep 19, 2026 - 07:44
 0
റേഷൻ കാർഡിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം; സെപ്റ്റംബർ 30 വരെ അവസരം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് പി.ഡി.എസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുകളിലും പ്രവർത്തനക്ഷമമായ മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

നിലവിൽ പല റേഷൻ കാർഡുകളിലും ഉൾപ്പെടുത്തിയിട്ടുള്ള മൊബൈൽ നമ്പറുകൾ ഉപയോഗത്തിലില്ലാത്തതോ കാർഡുടമകളുടെ കൈവശമില്ലാത്തതോ ആണ്. റേഷൻ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി റേഷൻ കാർഡിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ പേരിലുള്ള സജീവമായ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം.

അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, സിറ്റിസൺ പോർട്ടൽ എന്നിവ മുഖേന സെപ്റ്റംബർ 30നകം മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം.

What's Your Reaction?

like

dislike

love

funny

angry

sad

wow